ആശയ വിനിമയ ഉപാതി എന്നോണം എഴുത്ത് എന്നും നില നിന്നിരുന്ന ഒരു ഉപാതിയാന്നു. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഇതിനു പ്രസക്തി ഇല്ല എന്ന് ഒരു പക്ഷെ പെട്ടെന്ന് അഭിപ്രായപെട്ടെക്കാം. പിള്ളാര്‍ പോലും SMS മെസ്സേജ് അല്ലെങ്കില്‍ മൊബൈല്‍ ചാറ്റിങ് നടത്തുന്ന ഈ നൂറ്റാണ്ടില്‍ എഴുത്തിനെ കുറിച്ച് പറയാന്‍ വിശേഷം എന്ത് എന്ന് എല്ലാവരിലും സംശയം വന്നേക്കാം. പോസ്റ്റ് സര്‍വീസ് രൂപത്തിലുള്ള എഴുത്തുക്കള്‍ രൂപം മാറി ഇ-മെയില്‍, മെസ്സേജ് എന്നീ രൂപത്തില്‍ വഴി മാറി എങ്കിലും ഇവ എല്ലാം ആശയ വിനിമയതിന്നു എഴുത്തില്‍ ഉപയോഗിച്ചിരുന്ന അതെ ഖടന, തുല്യമായ ഉപയോഗം, തത്തുല്യ പ്രാധാന്യവും നാം നല്‍കി വരുന്നു.
നല്ല ഒരു എഴുത്ത് അത് മിതമായ ഭാഷയില്‍ വായനക്കാരന്‍റെ അഥവാ എഴുതപെട്ട ആളുടെ മനസിനെ സ്വതീനിക്കാന്‍ കഴിയുന്ന വിതമാകണം എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഓരോ വെക്തികള്‍ക്കും ഓരോ ശൈലിയും പത്തു പേര്‍ ഒരേ വിഷയത്തെ കുറിച്ച് എഴുതിയാല്‍ തന്നെ പത്തു തരതിലാവുമെന്നതും സത്യം. ഇന്നും എഴുത്തിന്‍റെ കാലം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്ക വീതം സ്കൂള്‍ തലത്തില്‍ ഇന്നും കുഞ്ഞുങ്ങളെ എഴുത്ത് എഴുതാന്‍ പഠിപ്പിക്കുന്നു.
എഴുത്ത് പൂര്‍ണമായും ഉപേക്ഷിക്കപെട്ട ഒരു വിഭാഗം ഉണ്ടോ എന്ന് തിരക്കിയാല്‍ കാണാന്‍ കഴിയുന്ന ഒരു ചെറു വിഭാകമാകാം പ്രവാസികള്‍. വീട്ടുകാരുമായുള്ള ആശയ വിനിമയത്തിനായു മാത്രം എഴുത്തിനെ ആശ്രയിച്ചിരുന്ന ഈ ചെറു വിഭാഗം ഇപ്പോള്‍ എഴുത്തിനെ പൂര്‍ണമായും കൈ വിട്ട കാഴ്ച കാണാന്‍ കഴിയുന്നു. ഫോണ്‍ സൌഗര്യം സുലഭമാവുകയും ഇന്റര്‍നെറ്റ് ഫോണ്‍ തുടങ്ങിയ ചെലവ് കുറഞ്ഞ മാധ്യമങ്ങള്‍ ഉണ്ടാവുകയും, കുടുംഭത്തിലെക്കോ ബാങ്കിലെക്കോ പണം അയക്കാന്‍ സ്പീഡ് കാഷ് പോലുള്ള നൂതന മാര്‍ഗം ഉള്ളപ്പോള്‍ എന്തിനു എഴുത്ത് എന്ന് ഇവര്‍ ചോദിച്ചാല്‍ ആര്‍ക്കും ഇവരെ കുറ്റപെടുത്തുവാന്‍ കഴിയില്ല.
പ്രേമലഖനം മുതല്‍ മന്ത്രി ഓഫീസ് വരെ നീളുന്ന എഴുത്തിന്റെ പ്രാധാന്യം എടുത്തു കളയാന്‍ അവില്ലെന്നത് സത്യം. ഒരുകാലത്ത് പ്രവാസികള്‍ നാട്ടിലേയ്ക്കും തിരിച്ചു ഗള്‍ഫിലെയ്ക്കും ഒരു ചുമട് എഴുതുമായ് സഞ്ചരിച്ച ഒരു കാലം ഉണ്ടായിരുന്നു. 30 അല്ലെങ്കില്‍ 45 ദിവസത്തെ ലീവില്‍ നാട്ടില്‍ വന്നാല്‍ എഴുത്ത് കൊണ്ട് കൊടുക്കല്‍ എല്ലാ പ്രവാസികള്‍ക്കും പ്രയാസമേരിയതെങ്കിലും ഒരു സുഖമുള്ള ജോലിയായിരുന്നു. പ്രിയതമന്‍ കൊടുത്തുവിട്ട എഴുത്തും കാത്തിരിക്കുന്ന ഗള്‍ഫ് കാരന്‍റെ ഭാര്യുടെ നൊമ്പരവും വിരഹവും നാം ഒരു തരത്തിലല്ലെങ്കില്‍ മറ്റു ഒരു തരത്തില്‍ നാം കാണുകയും ഭാഗവാക്കാവുകയും ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്പ് എന്‍റെ തവനൂരിലെ പാറപ്പുറത്തെ ഒരു സുഹൃത്ത് ലീവില്‍ പോയ് കല്യാണം കഴിച്ചു തിരിച്ചു വന്നു. ഫോണ്‍ സൗകര്യം നിലവില്‍ വന്നു കൊണ്ടിരിക്കുന്ന ഒരു സമയം എന്നാല്‍ നവ ദംഭതികളുടെ ആശയ വിനിമയം പൂര്‍ണമായും എഴുത്തിനെ ആശ്രയിച്ചിരിക്കുന്ന കാലം.
സുഹൃത്ത് തിരിച്ചു വന്ന അന്ന് തന്നെ കവറും ലെറ്റര്‍ പാടും വാങ്ങി എഴുത്ത് തുടങ്ങി. മൂന്നു വര്ഷം ഇവിടെ ഉണ്ടായിരുന്നപ്പോള്‍ ഇതൊന്നും കണ്ടിലല്ലോ എന്ന് സഹ മുറിയന്മാര്‍ കളിയാക്കി. കളിയാക്കല്‍ ഒന്നും കാര്യാമായ് എടുക്കാതെ സുഹ്രത് എഴുത്ത് തുടര്‍ന്നു. പോസ്റ്റ് ഓഫീസ് വഴി ജോലിക്ക് പോവുന്ന സഹവാസക്കാരന്റെ കയില്‍ എഴുത്ത് പോസ്റ്റ് ചെയ്യാന്‍ കൊടുക്കാതെ പ്രഭാതത്തില്‍ എഴുന്നേറ്റു കത്ത് പോസ്റ്റ് ചെയ്യാന്‍ കൂട്ടുകാരന്‍ മോര്‍ണിംഗ് വാക്ക് നടത്തി.
അക്ഷര മാലകള്‍ ക്രമം ചേര്‍ത്ത് അവന്‍ പ്രിയതമയോട് കുശലം പറഞ്ഞും ചെറുപിണക്കം തീര്‍ത്തും എഴുത്ത് തുടര്‍ന്നു. കാലചക്രത്തിന് വേഗത തീരെ ഇല്ലെന്നും ഗള്‍ഫ് കണ്ടുപിടിച്ചവനെ നേരിട്ട് കണ്ടാല്‍ കൊന്നു കളയുമെന്നും പറഞ്ഞു സുഹൃത്ത് തന്‍റെ ജീവിതത്തെ പഴിച്ചും നാളുകള്‍ നീക്കി. ഓരോ എഴുത്ത് പോസ്റ്റ് ചെയ്യുമ്പോളും പ്രിയ സഖിയെ വിളിച്ച് കത്തിന്‍റെ സീരിയല്‍ നമ്പര്‍ കൈമാറി. എഴുതുന്ന എഴുത്തുകള്‍ ക്രമപ്രകാരം കിട്ടുന്നോ എന്ന് ഉറപ്പു വരുത്തുവാന്‍ തിയ്യതിക്ക് പുറമേ ക്രമ നമ്പരും എഴുതിയിരുന്നു.
മാസം 3 കഴിഞ്ഞു ഇതുവരെയും ഗ്രഹാതുരത്തം വിടാതെ മുഖ ഭാവവുമായ് കണ്ട സുഹൃത്തിനോട് ഞാന്‍ ചോദിച്ചു, "എന്താ.... ലോകത്ത് നീ മാത്രാ മാണോ പെണ്ണ് കെട്ടിയത്? പിരിഞ്ഞിരിക്കുന്ന ദമ്പതികള്‍ നിങ്ങള്‍ മാത്രമേയുള്ളോ?" കുറച്ചൊക്കെ സ്വയം നിയദ്രിച്ചു പഴയ പോലെ ഉഷാര്‍ ജീവിതം കൈവരിക്കാന്‍ ശ്രമിക്കു എന്നും കൂട്ടത്തില്‍ ഉപദേശമേന്നോന്നം പറഞ്ഞു. വളരെ വിഷമത്തില്‍ സുഹ്രത് പറയുകയാ "ചുരുങ്ങിയത് മൂന്നു ദിവസത്തില്‍ ഒരു കത്ത് വീതം, പിന്നിട്ട മൂന്നു മാസം എഴുതി അയച്ചതാ അതില്‍ ഒരു എഴുത്തുപോലും ഭാര്യക്ക് കിട്ടിയില്ല" "എന്ത് സംഭവിക്കുന്നു എന്നതില്‍ ഒരു പിടിയും ഇല്ല" ഇനി എന്ത് ചെയ്യും, ജോലി കളഞ്ഞിട്ടു പോയാലോ എന്ന് വരെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു"
ഇടയ്ക്കു ആരോ എഴുത്ത് വായിക്കുന്നു എന്നതില്‍ കക്ഷി ഉറച്ചു വിശ്വസിക്കുന്നു, ആരാവും ഈ ദുഷ്ട്ടന്‍. നാട്ടിലാവുമ്പോള്‍ കുറെ കുറെ കുസ്രിതികള്‍ ഞാനും ഒപ്പിച്ചതാ, അതിനുള്ള തിരിച്ചടി ആരെങ്കിലും തരുന്നതായിരിക്കാം. കൂട്ടുകാരന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.
"ഞങ്ങളുടെ നാട്ടിലെ പോസ്റ്റ് മാന്‍ ഒരു ചെറുപ്പക്കാരനാന്നു മാത്രമല്ല ഞാന്‍ കല്യാണം കഴിച്ചു പോന്ന വിവരം എല്ലാം അവനു അറിയാം"
കുസൃതിയല്ല കുരുത്തക്കേട് എന്നാന്നു ഇതിനെ വിളിക്കേണ്ടതെന്ന് ഞാനും അഭിപ്രായപെട്ടു.
"എന്തായാലും ഇന്ന് ഞാന്‍ പോസ്റ്റ് മാസ്റ്റര്‍നെ വിളിച്ചു കാര്യം ഒന്ന് സൂചിപിച്ചു, അദ്ദേഹം ശ്രദ്ധിക്കാം എന്നും പറഞ്ഞിട്ടുണ്ട്" സുഹൃത്ത് ആത്മ വിശ്വാസം കൊണ്ടു.
വില്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു സൂത്രം എന്‍റെ വക ഞാനും നല്‍കി. " നിന്‍റെ അരിശം മുഴുവന്‍ അടുത്ത കത്തില്‍ എഴുതുക, ജീവിതത്തില്‍ അദ്ദേഹം കേള്‍ക്കാത്ത അത്രയും തെറിയുടെ ഒരു അഭിഷേകം നിറഞ്ഞതായിരിക്കണം എഴുത്ത്" ഇനി ഒരു എഴുത്തും കക്ഷി വായിക്കരുത്, ഇത് ഒരു പാഠമായിരിക്കട്ടെ.
സുഹൃത്ത് രാത്രിതന്നെ തന്‍റെ കാണാത്ത ശത്രുവിനോടായ് പേന കൊണ്ടു പോരാടി. "എഴുത്ത് ലക്ഷ്യ സ്ഥാനം കാണുന്നിലെങ്കിലും എഴുത്ത് നിര്‍ത്താന്‍ ഭാവമില്ലെ, നിന്നെ സമ്മതിക്കണം മോനെ, ഇത്രയും അര്‍പണ മനോഭാവമുള്ള നീ ഇവിടെ ഒന്നും എത്തേണ്ട ആളായിരുനില്ല" കൂടെ താമസിക്കുന്ന തിരൂര്‍ സ്വദേശിയുടെ കമന്‍റ് .
"ഇല്ല ഇക്കാ ഞാന്‍ ലക്‌ഷ്യം കാണാന്‍ പോവുന്നു, അതിനുള്ള പണിയാന്നു ചെയ്യുന്നത്. പതിവ് പോലെ ഭാര്യയുടെ പേരിലയാക്കുന്ന എഴുത്ത് അവന്‍ വായിക്കുന്നതോടെ അവന്‍റെ സുഖക്കേട് തീരും തീര്‍ച്ച"
കാര്യങ്ങള്‍ തിരൂര്‍ക്കാരന് വിവരിച്ചു കൊടുത്തു. സുഹൃത്ത് ഭയങ്കര ആവേശത്തിലും അതിലുപരി സന്തോഷത്തിലും ആയിരുന്നു. "എങ്കില്‍ മോനെ ഈ എഴുത്ത് ഞാന്‍ പോസ്റ്റ് ചെയ്തോളാം, ഏതായാലും ഇത് ഭാര്യക്കുള്ളതല്ലല്ലോ, (അതില്‍ ഒരു ചെറിയ കൊട്ട് ഉണ്ടായിരുന്നു ദൈര്യമായു തടാ, ഏതെങ്കിലും ഒരു സഹായം നിനക്ക് വേണ്ടി ചെയ്യാന്‍ ഒരു അവസരം എനിക്കും താ"
ഭാര്യയുടെ മേല്‍വിലാസം എഴുതി ഒട്ടിച്ച കത്ത് തിരൂര്‍ക്കാരനെ ഏല്പിച്ചു സുഹൃത്ത് സുഖമായു ഒന്ന് ഉറങ്ങി. നാട്ടില്‍ നിന്ന് വന്നിട്ട് ഇത്രയും സുഖമായു ഉറങ്ങിയത് ആദ്യമായിട്ടാന്നു. രാവിലെ ഭാര്യെ വിളിച്ചു ശത്രുവിന് കൊടുത്ത പണിയും ഇന്നലെ സുഖമായു ഉറങ്ങിയ സന്തോഷവും പങ്കിട്ടു.
"മുസ്തഫാ ഫോണ്‍" ഓഫീസിലെ ടെലിഫോണ്‍ അറ്റെന്ടെര്‍ (റിസപ്ഷനിസ്റ്റു) വിളിച്ചു പറഞ്ഞു. "നാട്ടില്‍ നിന്നാണ് വേഗത്തില്‍ വാ" നാട്ടില്‍ നിന്ന് ഫോണ്‍ എന്ന് കേട്ടപോഴെ സുഹൃതിന്നു വല്ലാത്ത പരിഭവമായ്, ഉപ്പ, ഉമ്മ, ഭാര്യ എല്ലാവരുടെയും മുഖം മനസ്സില്‍ തിളങ്ങി, കണ്ണുകളില്‍ ഇരുട്ട് കയറി. ആര്‍ക്കാ എന്താ സംഭവിച്ചത്. ഫോണ്‍ എടുക്കുന്നതിനു മുന്‍പേ മനസ്സില്‍ ഒരുപാടു ചിന്ദകള്‍ (chinda) കയറി ഇറങ്ങി.
"ഞാനാ" അങ്ങേ വശത്ത് നിന്ന് ഭാര്യ സ്വയം പരിചയ പെടുത്തി, " എന്താ മോളെ, വല്ലതും"? "ഇല്ല ...ഒന്നും ഇല്ല" .... "പിന്നെ... ഇത്രയും തെറി പറയാനും എഴുതാനും അറിയമായിരുന്നെന്നു എനിക്ക് ഇപ്പഴാ മനസ്സിലായത്" ആദ്യ കത്തിന്‍റെ പ്രതികരണം ഭാര്യയില്‍ നിന്ന് കിട്ടിയപ്പോള്‍ എന്‍റെ സുഹൃത്ത് നിശബ്ദനായ് നിന്ന് പോയി.
Donnerstag, 28. April 2011
Abonnieren
Posts (Atom)