Freitag, 12. November 2010

മീനമാസത്തിലെ അനുഗ്രഹം

ഇന്ത്യാ രാജ്യം എത്ര പേരാല്‍ സംഭന്നം, ആരെല്ലാം ഏതെല്ലാം കര്‍മ്മ രംഗങ്ങളില്‍ മുഴുകിയിരിക്കുന്നു? ജീവിതനിലവാരം എങ്ങിനെ? എവിടെ വസിക്കുന്നു എന്നെല്ലാം ലോകം അറിയാനായ് കഴിഞ്ഞ ഏപ്രില്‍ മെയ്‌ മാസങ്ങള്ളില്‍ രാജ്യത്തിന്‍റെ സെന്‍സസ് എടുക്കുക ഉണ്ടായല്ലോ.
രാജ്യം നേരിട്ട ഒരു വലിയ ദൌത്യം അതിന്‍റെ പൂര്‍ണതയില്‍ എത്തുമ്പോള്‍ ജനാതിപത്യ അവകാശം ഓരോ രാഷ്ട്രിയ പാര്‍ട്ടികളും വിനിയോഗിച്ച്‌ അവര്‍ ജാതി തിരിച്ചുള്ള സെന്‍സസ് വീണ്ടും നടത്തണമെന്ന് സര്‍ക്കാരിനോട് അവശ്യ പെട്ടിരിക്കുന്നു.

രാജ്യം ഏറ്റെടുത്ത ഈ വലിയ ദൌത്യത്തില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ ഈ ഉള്ളവനും ഭാഗ്യം ലഭിച്ചു. ഒരു വലിയ അനുഭവ സംഭത്ത് ഈ പങ്കാളിത്തത്തിലൂടെ നേടിയെടുക്കാനും കഴിഞ്ഞു. അനുഭവങ്ങള്‍ പങ്കു വെക്കുംബോഴാണല്ലോ നേടിയതിനേക്കാള്‍ സന്തോഷം തരുന്നത്. ആ സന്തോഷത്തിനായ് ചുരുക്കം അനുഭവങ്ങള്‍ നിങ്ങളുമായ്‌ പങ്കുവെയ്ക്കാം .

പത്നി നാട്ടില്‍ സ്കൂള്‍ അധ്യാപികയായ്‌ ജോലി നോക്കുന്നു. ഏപ്രില്‍ മാസത്തില്‍ ലീവില്‍ നാട്ടിലെത്തിയപ്പോഴാണ് സെന്‍സസ് ഡ്യൂട്ടി വരുന്നത്. ചാര്‍ജ് എടുത്തിലെങ്കില്‍ അറസ്റ്റ് വാറണ്ടും ആറു മാസം തടവുമാണ് ശിക്ഷ. ഡ്യൂട്ടി ഒഴിവാക്കണമെങ്കില്‍ ജില്ലാ കളക്ടര്‍ കനിയണം, അവിടെയാണെങ്കില്‍ സങ്കട ഹരജിയുമായ്‌ നീണ്ട ഒരു ക്യു തന്നെ ഉണ്ടെന്നാണ് കേട്ടത്.

വര്‍ഷത്തില്‍ 30 ദിവസത്തെ ലീവും 15 ദിവസത്തെ കള്ളത്തര ലീവും ചേര്‍ത്ത് 45 ദിവസത്തെ പരോളിലെത്തുന്ന (സൗദി പ്രവാസികളുടെ ലീവ് പരോളായ് വിശേഷിപ്പിക്കാറുണ്ട്) ഞാന്‍ ഈ സെന്‍സസ് ഡ്യൂട്ടി ഉല്ലാസമാക്കാന്‍ തീരുമാനിച്ചു. അടുക്കളയില്‍ സഹായിക്കാറില്ല എന്നാല്‍ അരങ്ങെത്താവാം എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരു പഞ്ചായത്ത് വാര്‍ഡ്‌നെ മൂന്നായി തിരിച്ചു ഒരാള്‍ക്കായ്‌ വില്ലേജ് ഓഫീസര്‍ വീതം വെച്ച് നല്‍കി. രാഷ്ട്രിയ പാര്‍ട്ടികളുടെ വിജയതിനായ് പഞ്ചായത്ത് വാര്‍ഡ്‌ വെട്ടിമുറിക്കുന്ന കഥകള്‍ പലതും നാം കേട്ടതാണല്ലോ. പാവം സര്‍കാര്‍ ജോലിക്കാര്‍ അതിനിരയായ്, അറനൂര്‍ എഴുനൂര്‍ വീടുവരെ കിട്ടിയവരുണ്ടെന്ന് പത്രവാര്‍ത്ത കണ്ടതല്ലേ? ഞങ്ങള്‍ക്ക് കിട്ടിയത് 135 വീടായിരുന്നു.

പഠന ക്ലാസ്സില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തനമേഖലയുടെ വടക്ക് പടിഞ്ഞാറു തിരഞ്ഞു പിടിച്ചു. അവിടെ നിന്ന് വേണം തുടങ്ങാന്‍. സഹായിച്ച വാര്‍ഡ് മെമ്പര്‍ മുന്‍ മെമ്പര്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. സ്വന്തം പഞ്ചായത്തിലെ (ഓങ്ങല്ലൂര്‍) രണ്ടാം വാര്‍ഡ് ആയിരുന്നു അങ്ക കളരി.

ഗ്രഹ നാഥന്‍ ധാന്യം തേടി പോയതാവാം മിക്യ വീട്ടിലും ഞങ്ങളെ നേരിട്ടത് വീട്ടമ്മയാണ്, ചോദ്യാവലി കേട്ട് വീട്ടമ്മ തരിച്ചു പോയി. വരുമാന നികുതി വരുമോ എന്ന് ചിലര്‍ ഭയപെട്ടപോള്‍ BPL നിന്ന് APL ലേക്ക് പ്രമോഷന്‍ കിട്ടുമോ എന്ന് ഭയപെട്ട മറ്റു ചിലര്‍. വല്ല വായ്പയോ പഞ്ചായത്തില്‍ നിന്ന് ഏതെങ്കിലും ആനുകുല്യമോ കിട്ടുന്നതാ അതെല്ലാം നിങ്ങള്‍ കുളമാക്കല്ലേ എന്നായി മൂന്നാമതൊരു കൂട്ടര്‍.

ചോദ്യങ്ങളും, ഉത്തരങ്ങളും എന്‍റെ മനസ്സിലോടിയ കമെന്‍റ് ബ്രേകെറ്റിലും താഴെ വായിക്കുക

a) വീടിന്‍റെ തറ എങ്ങിനെ നിര്‍മിച്ചിരിക്കുന്നു? objective ആണ്, സെന്‍സസ് ബോര്‍ഡ്‌ തന്നെ ഉത്തരവും കോഡും തന്നിട്ടുണ്ട്; 1 .മണ്ണ്, 2 സിമെന്ടു, 3 ടൈല്‍, 4 മാര്‍ബിള്‍
Ans ഈ കാണുന്ന ഭാഗം മാത്രം ടൈല്‍ ഉള്ളു അകത്തെല്ലാം കാവിയാണ് കേട്ടോ, സാറുമാര് കാവി എന്ന് എഴുതിയാല്‍ മതി
b ) ഭിത്തി ; 1 മണ്ണ് 2 കല്ല്‌ 3 ചുട്ട ഇഷ്ട്ടിക 4 മരം
ans ഓ അതെല്ലാം മണ്ണ് കുമ്മായം പൂശിയതാ (തറയില്‍ മാര്‍ബിള്‍ വിരിച്ച വീടിനു മണ്ണ് ഭിത്തിയോ ദൈവമേ എന്ത് എഴുതും?)
c ) മേല്‍കുര?
ANS ഓട്‌ എന്ന് എഴുതിയാല്‍ പോരെ ടീച്ചറേ (ഞങ്ങള്‍ക്ക് പുറമേ വല്ലവരും നോക്കിയാല്‍ കോണ്‍ഗ്രീറ്റു കെട്ടിടം എങ്ങിനെ ഓടായി തീരും?)
d ) മേല്‍കുരയോട് കൂടിയ കുളിമുറിയുണ്ടോ? (കുളി സീന്‍റെ എണ്ണം വേണമോ സര്‍കാരിനെന്നു മറു ചോദ്യം ചോദിക്കാത്തത് ഭാഗ്യം, വില്ലന്മാരെ സൂക്ഷിക്കുക സര്‍ക്കാരിന്‍റെ കൈയില്‍ കണക്കുണ്ട്)
e ) അടഞ്ഞ ടാങ്കോട് കൂടിയ കകൂസ് ഉണ്ടോ (ചോദിക്കാന്‍ ഞങ്ങള്‍ക്കും മറുപടി പറയാന്‍ അവര്‍ക്കും ചമ്മല്‍)
f ) T V ഉണ്ടോ
ANS അതില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികള്‍ വല്ല വീട്ടിലും പോയിരുന്നു T V കാണില്ലേ അതുകൊണ്ടൊരന്നം വാങ്ങിയതാ അതും തവണ അടവാന്നുകേട്ടോ.
g ) സൈക്കിള്‍ ഉണ്ടോ? (ഏക സ്വരത്തില്‍ ഉത്തരം കിട്ടിയ ഒരേ ഒരു ചോദ്യം)
ANS ഇല്ല (ഇക്കാലത്ത് മത്സ്യം പോലും M80 യിലല്ലേ കൊണ്ടുവരുന്നത് പിന്നെ ആര്‍ക്കാ സൈക്കിള്‍ ഉള്ളത്)
h ) മോട്ടോര്‍ സൈക്കിള്‍ ഉണ്ടോ?
ANS ഉം... മൂളല്‍ മാത്രം ഉത്തരം (ഒരു 100 CC സ്റ്റാറ്റസ് സിംബല്‍ ആയതു കൊണ്ട് പറയാനും വയ്യ പറയാതിരിക്കാനും വയ്യ)
i ) കാര്‍ ഉണ്ടോ? (കാര്‍ ഷെഡില്‍ കൊഴികൂടോ വിറകോ കാണുന്ന വീട്ടില്‍ ഈ ചോദ്യം ഞാന്‍ മനപ്പൂര്‍വം ഒഴിവാക്കി)
തീര്‍ന്നില്ല അടുത്ത ഒരു സെറ്റ് ചോദ്യാവലി രാജ്യ പൗരനെ കുറിച്ചാണ് പേര്, വയസ്സ്, ജനന തിയ്യതി, പിതാവിന്‍റെ പേര്, മാതാവിന്‍റെ പേര്, ഭാര്യയുടെ പേര്, ഇവര്‍ ജീവിച്ചിരിപുണ്ടോ, ഉണ്ടെങ്കില്‍ സെന്‍സസ് ചെയ്യുന്ന വീട്ടില്‍ ഇവരുടെ പേര് ഉള്‍പെടുത്തിയിട്ടുണ്ടോ, എത്രാമത് സീരിയല്‍ നമ്പര്‍?

ഇതേ ചോദ്യങ്ങള്‍ വീട്ടിലെ ഓരോ മെംബേര്‍സ് നെ കുറിച്ചും ആവര്ത്തികപെടുന്നു , തൊഴുത്ത്, വിറകു പുര തുടങ്ങിയവയ്ക്ക് പ്രത്യകം നമ്പര്‍ വേണം. ആളൊഴിഞ്ഞ വീട്, സ്കൂള്‍, ക്ലബ്‌, വായനശാല എന്നീ സ്ഥാപനങ്ങള്‍ സെന്‍സസ് ചെയ്യണം.

ഒരു വീട് സെന്‍സസ് ചെയ്ത് തീരുമ്പോഴേക്കും മണിക്കൂര്‍ ഒന്ന് തീരുമെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു മണിക്കൂര്‍ എന്നത് അതിശയോക്തിയായി പറഞ്ഞതല്ല ജനന തിയ്യതി ചോദിച്ചാല്‍ എല്ലാവരും കൈ മലര്‍ത്തുന്നു. ഐ ഡി നോക്കാം എന്ന് പറഞ്ഞു ഐ ഡി ആവശ്യപെട്ടാല്‍ ഐ ഡി എവിടെ ഇരിക്കുനെന്നു പോലും ഓര്‍ക്കാന്‍ കഴിയാത്ത ഗ്രാമ വാസികള്‍. ഒരു മണികൂര്‍ പോവാന്‍ വല്ല പ്രയാസവും ഉണ്ടോ?
ദാരിദ്രം എന്തെന്ന് തൊട്ടറിഞ്ഞു, ആടിത്യം കാണിച്ചിരുന്ന തറവാട്ടുകാരുടെ ദാരിദ്രം ഇരുത്തി ചിന്തിപ്പിക്കുന്നതാണ്
, വിദ്യാഭ്യാസ സംവരണം ശരിക്കും ഉപയോകിക്കുന്ന കുടിലിലെ ബി ഫാം കാരിയെയും, പ്രവേശന പരീക്ഷ എഴുതുന്ന സാധാരണ ക്കാരെ സംവരണം തുണച്ചു. പണ കൊഴുപ്പും കാണാതിരുന്നില്ല.


പൊട്ടിപൊളിഞ്ഞു നിലം പതിക്കാന്‍ കാത്തിരിക്കുന്ന ഒരു വലിയ വീട്, കണ്ടാലറിയാം ഒരുകാലത്ത് ആടംഭരതിന്‍റെ അല്ലെങ്കില്‍ അഭിമാനത്തിനത്തിന്‍റെ സ്തൂപമായി നിലകൊണ്ടിരിക്കാം എന്നാല്‍ ഇന്ന് സ്ഥിതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വീതം മോശമായിരിക്കുന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഭവനത്തില്‍ കഷ്ട്ടപാട് സാമുഹത്തെ അറിയിക്കാന്‍ മടിക്കുന്ന ഒരു കുടുംഭം. പ്രായമായ അമ്മയോടോന്നിച്ചു കഴിയുന്ന മകനും ഭാര്യയും പേരക്കിടാങ്ങള്‍ മരുമകളുടെ വീട്ടിലാനെന്നരിഞ്ഞു. കേള്‍വിക്കല്പം പതുക്കെയാണെങ്കിലും ‍കഴ്ച്ചക്കോ വാതോരാത്ത സംസാരത്തിണോ ഒരുകുറവുമില്ല, എന്ത് എവിടെ എപ്പോള്‍ എന്നെല്ലാം അറിയാനുള്ള ആകാംക്ഷ യുള്ള അമ്മായി അമ്മയെ സഹായിക്കുന്ന മരുമകള്‍ ഭവ്യതയോടെ മാത്രം അമ്മയോട് സംസാരിക്കുന്ന മകന്‍, സ്നേഹ സംഭന്നമാണ് ആ ഭവനം. ഗ്രാമത്തിന്‍റെ നിഷ്കളങ്കത നിറഞ്ഞാടുന്ന സ്നേഹ മന്ദിരത്തില്‍ ഞങ്ങളുടെ ചോദ്യ ശരണങ്ങള്‍ എറിഞ്ഞു ജോലിയില്‍ വ്യപ്രിതരായ്. ചോദ്യങ്ങല്ലും ഉത്തരങ്ങളുമായി മുന്നേറുന്നതിനിടെ അമ്മൂമ്മ ഇടക്കിടെ ഇടപെടുന്നുണ്ടായിരുന്നു ശരങ്ങളുടെ മൂര്ച്ചകൊണ്ടോ നില്കാതുള്ള പ്രവാഹം കൊണ്ടോ അമ്മൂമ തനതു ശൈലിയില്‍ കമെന്‍റ് വീശി. "മക്കളെ കഴിഞ്ഞ ജന്മത്തിലെ പാപമെല്ലാം ഇതോടെ തീരും, എത്ര ചോദ്യം എന്തെലാം തരം, ശിവ ശിവ. നിങ്ങളെ ദൈവം അനുഗ്രഹിക്കും".
മീനമാസത്തിലെ ചൂട് കഴിഞ്ഞ് ഇടവ പാതി പ്രതീക്ഷിച്ചിരുന്ന എനക്ക് നിരാശയായിരുന്നു ഭലം. വടക്കന്‍ കേരളത്തില്‍ പെയ്തിറങ്ങാന്‍ മടിച്ച കാലവര്‍ഷം ജൂണ്‍ 12 നു ലീവ് തീര്‍ന്നു തിരിച്ചു വരുന്ന ദിനം വരെ കനത്തു പെയ്യാനായില്ല. കോഴിക്കോട് എയര്‍ പോര്‍ട്ട്‌ ലേക്കുള്ള യാത്രയില്‍ മഴ എനിക്ക് മുഖം തന്നു. കുളിര് പുണര്‍ന്ന മനസ്സുമായ് കോഴിക്കോട് നിന്ന് പറന്നുയരുമ്പോള്‍ മുത്തശ്ശിയുടെ അനുഗ്രഹത്തെ കുറിച്ച് ഓര്‍ത്തു അവര്‍ക്കായ് പ്രാര്‍ത്ഥിച്ചു.

Keine Kommentare: