ആശയ വിനിമയ ഉപാതി എന്നോണം എഴുത്ത് എന്നും നില നിന്നിരുന്ന ഒരു ഉപാതിയാന്നു. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഇതിനു പ്രസക്തി ഇല്ല എന്ന് ഒരു പക്ഷെ പെട്ടെന്ന് അഭിപ്രായപെട്ടെക്കാം. പിള്ളാര്‍ പോലും SMS മെസ്സേജ് അല്ലെങ്കില്‍ മൊബൈല്‍ ചാറ്റിങ് നടത്തുന്ന ഈ നൂറ്റാണ്ടില്‍ എഴുത്തിനെ കുറിച്ച് പറയാന്‍ വിശേഷം എന്ത് എന്ന് എല്ലാവരിലും സംശയം വന്നേക്കാം. പോസ്റ്റ് സര്‍വീസ് രൂപത്തിലുള്ള എഴുത്തുക്കള്‍ രൂപം മാറി ഇ-മെയില്‍, മെസ്സേജ് എന്നീ രൂപത്തില്‍ വഴി മാറി എങ്കിലും ഇവ എല്ലാം ആശയ വിനിമയതിന്നു എഴുത്തില്‍ ഉപയോഗിച്ചിരുന്ന അതെ ഖടന, തുല്യമായ ഉപയോഗം, തത്തുല്യ പ്രാധാന്യവും നാം നല്‍കി വരുന്നു.
നല്ല ഒരു എഴുത്ത് അത് മിതമായ ഭാഷയില്‍ വായനക്കാരന്‍റെ അഥവാ എഴുതപെട്ട ആളുടെ മനസിനെ സ്വതീനിക്കാന്‍ കഴിയുന്ന വിതമാകണം എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഓരോ വെക്തികള്‍ക്കും ഓരോ ശൈലിയും പത്തു പേര്‍ ഒരേ വിഷയത്തെ കുറിച്ച് എഴുതിയാല്‍ തന്നെ പത്തു തരതിലാവുമെന്നതും സത്യം. ഇന്നും എഴുത്തിന്‍റെ കാലം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്ക വീതം സ്കൂള്‍ തലത്തില്‍ ഇന്നും കുഞ്ഞുങ്ങളെ എഴുത്ത് എഴുതാന്‍ പഠിപ്പിക്കുന്നു.
എഴുത്ത് പൂര്‍ണമായും ഉപേക്ഷിക്കപെട്ട ഒരു വിഭാഗം ഉണ്ടോ എന്ന് തിരക്കിയാല്‍ കാണാന്‍ കഴിയുന്ന ഒരു ചെറു വിഭാകമാകാം പ്രവാസികള്‍. വീട്ടുകാരുമായുള്ള ആശയ വിനിമയത്തിനായു മാത്രം എഴുത്തിനെ ആശ്രയിച്ചിരുന്ന ഈ ചെറു വിഭാഗം ഇപ്പോള്‍ എഴുത്തിനെ പൂര്‍ണമായും കൈ വിട്ട കാഴ്ച കാണാന്‍ കഴിയുന്നു. ഫോണ്‍ സൌഗര്യം സുലഭമാവുകയും ഇന്റര്‍നെറ്റ് ഫോണ്‍ തുടങ്ങിയ ചെലവ് കുറഞ്ഞ മാധ്യമങ്ങള്‍ ഉണ്ടാവുകയും, കുടുംഭത്തിലെക്കോ ബാങ്കിലെക്കോ പണം അയക്കാന്‍ സ്പീഡ് കാഷ് പോലുള്ള നൂതന മാര്‍ഗം ഉള്ളപ്പോള്‍ എന്തിനു എഴുത്ത് എന്ന് ഇവര്‍ ചോദിച്ചാല്‍ ആര്‍ക്കും ഇവരെ കുറ്റപെടുത്തുവാന്‍ കഴിയില്ല.
പ്രേമലഖനം മുതല്‍ മന്ത്രി ഓഫീസ് വരെ നീളുന്ന എഴുത്തിന്റെ പ്രാധാന്യം എടുത്തു കളയാന്‍ അവില്ലെന്നത് സത്യം. ഒരുകാലത്ത് പ്രവാസികള്‍ നാട്ടിലേയ്ക്കും തിരിച്ചു ഗള്‍ഫിലെയ്ക്കും ഒരു ചുമട് എഴുതുമായ് സഞ്ചരിച്ച ഒരു കാലം ഉണ്ടായിരുന്നു. 30 അല്ലെങ്കില്‍ 45 ദിവസത്തെ ലീവില്‍ നാട്ടില്‍ വന്നാല്‍ എഴുത്ത് കൊണ്ട് കൊടുക്കല്‍ എല്ലാ പ്രവാസികള്‍ക്കും പ്രയാസമേരിയതെങ്കിലും ഒരു സുഖമുള്ള ജോലിയായിരുന്നു. പ്രിയതമന്‍ കൊടുത്തുവിട്ട എഴുത്തും കാത്തിരിക്കുന്ന ഗള്‍ഫ് കാരന്‍റെ ഭാര്യുടെ നൊമ്പരവും വിരഹവും നാം ഒരു തരത്തിലല്ലെങ്കില്‍ മറ്റു ഒരു തരത്തില്‍ നാം കാണുകയും ഭാഗവാക്കാവുകയും ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്പ് എന്‍റെ തവനൂരിലെ പാറപ്പുറത്തെ ഒരു സുഹൃത്ത് ലീവില്‍ പോയ് കല്യാണം കഴിച്ചു തിരിച്ചു വന്നു. ഫോണ്‍ സൗകര്യം നിലവില്‍ വന്നു കൊണ്ടിരിക്കുന്ന ഒരു സമയം എന്നാല്‍ നവ ദംഭതികളുടെ ആശയ വിനിമയം പൂര്‍ണമായും എഴുത്തിനെ ആശ്രയിച്ചിരിക്കുന്ന കാലം.
സുഹൃത്ത് തിരിച്ചു വന്ന അന്ന് തന്നെ കവറും ലെറ്റര്‍ പാടും വാങ്ങി എഴുത്ത് തുടങ്ങി. മൂന്നു വര്ഷം ഇവിടെ ഉണ്ടായിരുന്നപ്പോള്‍ ഇതൊന്നും കണ്ടിലല്ലോ എന്ന് സഹ മുറിയന്മാര്‍ കളിയാക്കി. കളിയാക്കല്‍ ഒന്നും കാര്യാമായ് എടുക്കാതെ സുഹ്രത് എഴുത്ത് തുടര്‍ന്നു. പോസ്റ്റ് ഓഫീസ് വഴി ജോലിക്ക് പോവുന്ന സഹവാസക്കാരന്റെ കയില്‍ എഴുത്ത് പോസ്റ്റ് ചെയ്യാന്‍ കൊടുക്കാതെ പ്രഭാതത്തില്‍ എഴുന്നേറ്റു കത്ത് പോസ്റ്റ് ചെയ്യാന്‍ കൂട്ടുകാരന്‍ മോര്‍ണിംഗ് വാക്ക് നടത്തി.
അക്ഷര മാലകള്‍ ക്രമം ചേര്‍ത്ത് അവന്‍ പ്രിയതമയോട് കുശലം പറഞ്ഞും ചെറുപിണക്കം തീര്‍ത്തും എഴുത്ത് തുടര്‍ന്നു. കാലചക്രത്തിന് വേഗത തീരെ ഇല്ലെന്നും ഗള്‍ഫ് കണ്ടുപിടിച്ചവനെ നേരിട്ട് കണ്ടാല്‍ കൊന്നു കളയുമെന്നും പറഞ്ഞു സുഹൃത്ത് തന്‍റെ ജീവിതത്തെ പഴിച്ചും നാളുകള്‍ നീക്കി. ഓരോ എഴുത്ത് പോസ്റ്റ് ചെയ്യുമ്പോളും പ്രിയ സഖിയെ വിളിച്ച് കത്തിന്‍റെ സീരിയല്‍ നമ്പര്‍ കൈമാറി. എഴുതുന്ന എഴുത്തുകള്‍ ക്രമപ്രകാരം കിട്ടുന്നോ എന്ന് ഉറപ്പു വരുത്തുവാന്‍ തിയ്യതിക്ക് പുറമേ ക്രമ നമ്പരും എഴുതിയിരുന്നു.
മാസം 3 കഴിഞ്ഞു ഇതുവരെയും ഗ്രഹാതുരത്തം വിടാതെ മുഖ ഭാവവുമായ് കണ്ട സുഹൃത്തിനോട് ഞാന്‍ ചോദിച്ചു, "എന്താ.... ലോകത്ത് നീ മാത്രാ മാണോ പെണ്ണ് കെട്ടിയത്? പിരിഞ്ഞിരിക്കുന്ന ദമ്പതികള്‍ നിങ്ങള്‍ മാത്രമേയുള്ളോ?" കുറച്ചൊക്കെ സ്വയം നിയദ്രിച്ചു പഴയ പോലെ ഉഷാര്‍ ജീവിതം കൈവരിക്കാന്‍ ശ്രമിക്കു എന്നും കൂട്ടത്തില്‍ ഉപദേശമേന്നോന്നം പറഞ്ഞു. വളരെ വിഷമത്തില്‍ സുഹ്രത് പറയുകയാ "ചുരുങ്ങിയത് മൂന്നു ദിവസത്തില്‍ ഒരു കത്ത് വീതം, പിന്നിട്ട മൂന്നു മാസം എഴുതി അയച്ചതാ അതില്‍ ഒരു എഴുത്തുപോലും ഭാര്യക്ക് കിട്ടിയില്ല" "എന്ത് സംഭവിക്കുന്നു എന്നതില്‍ ഒരു പിടിയും ഇല്ല" ഇനി എന്ത് ചെയ്യും, ജോലി കളഞ്ഞിട്ടു പോയാലോ എന്ന് വരെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു"
ഇടയ്ക്കു ആരോ എഴുത്ത് വായിക്കുന്നു എന്നതില്‍ കക്ഷി ഉറച്ചു വിശ്വസിക്കുന്നു, ആരാവും ഈ ദുഷ്ട്ടന്‍. നാട്ടിലാവുമ്പോള്‍ കുറെ കുറെ കുസ്രിതികള്‍ ഞാനും ഒപ്പിച്ചതാ, അതിനുള്ള തിരിച്ചടി ആരെങ്കിലും തരുന്നതായിരിക്കാം. കൂട്ടുകാരന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.
"ഞങ്ങളുടെ നാട്ടിലെ പോസ്റ്റ് മാന്‍ ഒരു ചെറുപ്പക്കാരനാന്നു മാത്രമല്ല ഞാന്‍ കല്യാണം കഴിച്ചു പോന്ന വിവരം എല്ലാം അവനു അറിയാം"
കുസൃതിയല്ല കുരുത്തക്കേട് എന്നാന്നു ഇതിനെ വിളിക്കേണ്ടതെന്ന് ഞാനും അഭിപ്രായപെട്ടു.
"എന്തായാലും ഇന്ന് ഞാന്‍ പോസ്റ്റ് മാസ്റ്റര്‍നെ വിളിച്ചു കാര്യം ഒന്ന് സൂചിപിച്ചു, അദ്ദേഹം ശ്രദ്ധിക്കാം എന്നും പറഞ്ഞിട്ടുണ്ട്" സുഹൃത്ത് ആത്മ വിശ്വാസം കൊണ്ടു.
വില്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു സൂത്രം എന്‍റെ വക ഞാനും നല്‍കി. " നിന്‍റെ അരിശം മുഴുവന്‍ അടുത്ത കത്തില്‍ എഴുതുക, ജീവിതത്തില്‍ അദ്ദേഹം കേള്‍ക്കാത്ത അത്രയും തെറിയുടെ ഒരു അഭിഷേകം നിറഞ്ഞതായിരിക്കണം എഴുത്ത്" ഇനി ഒരു എഴുത്തും കക്ഷി വായിക്കരുത്, ഇത് ഒരു പാഠമായിരിക്കട്ടെ.
സുഹൃത്ത് രാത്രിതന്നെ തന്‍റെ കാണാത്ത ശത്രുവിനോടായ് പേന കൊണ്ടു പോരാടി. "എഴുത്ത് ലക്ഷ്യ സ്ഥാനം കാണുന്നിലെങ്കിലും എഴുത്ത് നിര്‍ത്താന്‍ ഭാവമില്ലെ, നിന്നെ സമ്മതിക്കണം മോനെ, ഇത്രയും അര്‍പണ മനോഭാവമുള്ള നീ ഇവിടെ ഒന്നും എത്തേണ്ട ആളായിരുനില്ല" കൂടെ താമസിക്കുന്ന തിരൂര്‍ സ്വദേശിയുടെ കമന്‍റ് .
"ഇല്ല ഇക്കാ ഞാന്‍ ലക്‌ഷ്യം കാണാന്‍ പോവുന്നു, അതിനുള്ള പണിയാന്നു ചെയ്യുന്നത്. പതിവ് പോലെ ഭാര്യയുടെ പേരിലയാക്കുന്ന എഴുത്ത് അവന്‍ വായിക്കുന്നതോടെ അവന്‍റെ സുഖക്കേട് തീരും തീര്‍ച്ച"
കാര്യങ്ങള്‍ തിരൂര്‍ക്കാരന് വിവരിച്ചു കൊടുത്തു. സുഹൃത്ത് ഭയങ്കര ആവേശത്തിലും അതിലുപരി സന്തോഷത്തിലും ആയിരുന്നു. "എങ്കില്‍ മോനെ ഈ എഴുത്ത് ഞാന്‍ പോസ്റ്റ് ചെയ്തോളാം, ഏതായാലും ഇത് ഭാര്യക്കുള്ളതല്ലല്ലോ, (അതില്‍ ഒരു ചെറിയ കൊട്ട് ഉണ്ടായിരുന്നു ദൈര്യമായു തടാ, ഏതെങ്കിലും ഒരു സഹായം നിനക്ക് വേണ്ടി ചെയ്യാന്‍ ഒരു അവസരം എനിക്കും താ"
ഭാര്യയുടെ മേല്‍വിലാസം എഴുതി ഒട്ടിച്ച കത്ത് തിരൂര്‍ക്കാരനെ ഏല്പിച്ചു സുഹൃത്ത് സുഖമായു ഒന്ന് ഉറങ്ങി. നാട്ടില്‍ നിന്ന് വന്നിട്ട് ഇത്രയും സുഖമായു ഉറങ്ങിയത് ആദ്യമായിട്ടാന്നു. രാവിലെ ഭാര്യെ വിളിച്ചു ശത്രുവിന് കൊടുത്ത പണിയും ഇന്നലെ സുഖമായു ഉറങ്ങിയ സന്തോഷവും പങ്കിട്ടു.
"മുസ്തഫാ ഫോണ്‍" ഓഫീസിലെ ടെലിഫോണ്‍ അറ്റെന്ടെര്‍ (റിസപ്ഷനിസ്റ്റു) വിളിച്ചു പറഞ്ഞു. "നാട്ടില്‍ നിന്നാണ് വേഗത്തില്‍ വാ" നാട്ടില്‍ നിന്ന് ഫോണ്‍ എന്ന് കേട്ടപോഴെ സുഹൃതിന്നു വല്ലാത്ത പരിഭവമായ്, ഉപ്പ, ഉമ്മ, ഭാര്യ എല്ലാവരുടെയും മുഖം മനസ്സില്‍ തിളങ്ങി, കണ്ണുകളില്‍ ഇരുട്ട് കയറി. ആര്‍ക്കാ എന്താ സംഭവിച്ചത്. ഫോണ്‍ എടുക്കുന്നതിനു മുന്‍പേ മനസ്സില്‍ ഒരുപാടു ചിന്ദകള്‍ (chinda) കയറി ഇറങ്ങി.
"ഞാനാ" അങ്ങേ വശത്ത് നിന്ന് ഭാര്യ സ്വയം പരിചയ പെടുത്തി, " എന്താ മോളെ, വല്ലതും"? "ഇല്ല ...ഒന്നും ഇല്ല" .... "പിന്നെ... ഇത്രയും തെറി പറയാനും എഴുതാനും അറിയമായിരുന്നെന്നു എനിക്ക് ഇപ്പഴാ മനസ്സിലായത്" ആദ്യ കത്തിന്‍റെ പ്രതികരണം ഭാര്യയില്‍ നിന്ന് കിട്ടിയപ്പോള്‍ എന്‍റെ സുഹൃത്ത് നിശബ്ദനായ് നിന്ന് പോയി.
Donnerstag, 28. April 2011
Mittwoch, 9. März 2011
പ്രവാസിയുടെ മരണം
ബക്കര്‍ ലേഖനം വായിച്ചു, നന്നായിരിക്കുന്നു, അവതരണം കൊള്ളാം എന്ന് പറയാന്‍ കഴിയുന്ന ഒരു ഉള്ളടക്കമാല്ലല്ലോ.
കളങ്ക മില്ലാതെ പറഞ്ഞോട്ടെ? മനസ്സിനെ വല്ലാതെ തട്ടി നോവിച്ചു. കൂട്ടത്തില്‍ വവനൂര്‍ കാരന്‍ എന്‍റെ സുഹൃത്ത് ഹംസ റിയാദില്‍ നിന്ന് മരണപെട്ട സംഭവം ഓര്‍മയില്‍ വന്നു. ഒരു സന്ധ്യ സമയം ഷോപിങ്ങിനിടെ (ഞാന്‍ ഒരു മാസത്തിനിടയില്‍ അവധിക്കു നാട്ടില്‍ പോവാന്‍ തയ്യാറാവുകയായിരുന്നു) ഹംസാക്കയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവു ആലൂര്‍ സലാം വില്ലിച്ചു പറയുന്നു " എവിടെയന്നെങ്കില്ലും ഉടന്‍ വരണം അളിയന്‍ നെഞ്ച് വേദന എന്ന് പറഞ്ഞു വിള്ളിച്ചിരുന്നു നമുക്ക് പോവാം"
കയ്യിലിരുന്ന പോതിയെല്ലാം അതെ കടക്കാരനെ ഏല്പിച്ചു ടാക്സി പിടിച്ചു ഹംസക്കയുടെ റൂമില്‍ ഓടിയെത്തി. വഴിനീളെ ഉള്ള ബ്ലോക്ക് വല്ലാതെ ആലോസരപെടുത്തി എന്ന് പറയേണ്ടതില്ലല്ലോ. ആദ്യം ഒരു ക്ലിനിക്കിലെത്തിച്ചു, B P നോക്കിയാ സിസ്റ്റര്‍ന്‍റെ മുഖം കണ്ടപ്പഴേ കാര്യം ഗുരുതരമാണെന്ന് തോന്നി. ഡോക്ടര്‍ വന്നു ഉടന്‍ റിയാദിലെ ശുമേഷി സെന്‍ട്രല്‍ ആശുപതിയിലെതിക്കാന്‍ അവസ്യപെട്ടു. ഞാന്‍ ഒരു ആംബുലന്‍സ് ആവശ്യപെട്ടപോള്‍ 'സമര്‍ത്ഥനായ' ഡോക്ടര്‍ ഒഴിഞ്ഞു മാറി. ക്ലിനിക്കിന്‍റെ ആംബുലന്‍സ് അകത്തു കടത്തിവിടില്ല, ടാക്സി നോക്ക് അതാണുത്തമം എന്ന് പറഞ്ഞ ഡോക്ടര്നോട് തോണിയ അറുപ്പ് വര്ഷം പലതു പിന്നിട്ടെങ്കിലും ഇപ്പോഴും മനസില്‍ നിന്ന് മാറിയിട്ടില്ല. ക്ലിനിക് വിടുന്നതിനു മുന്‍പ് ഞങ്ങളുടെ I D വാങ്ങിവെച്ചു ഡോക്ടര്‍ ഭാവിയിലെ നിയമക്കുരിക്കില്‍ നിന്ന് രക്ഷ നേടി. b P നോക്കിയതല്ലാതെ ഒരു ട്രീറ്റ്‌മെന്‍റ് നല്‍കാത്ത ഡോക്ടര്‍ക്ക് എന്തിനാ ID എന്ന് ചോതിക്കാന്‍ വന്നതാ പക്ഷെ സാഹചര്യം അതിനനുകൂലമല്ല ഉടന്‍ ഹോസ്പിറ്റലില്‍ എത്തുകയാണല്ലോ വേണ്ടത് എന്ന് കരുതി Id കോപ്പി കൊടുത്തു ഞങ്ങള്‍ വന്ന അതെ ടാക്സിയില്‍ ആശുപത്രി ലക്ഷ്യമിട്ട് പറന്നു. റോഡു മുഴുവന്‍ തിരക്ക്, മനസ്സാനെങ്കില്‍ ഒരു വിതേനെയും നിയദ്രിക്കാന്‍ കഴിയുന്നില്ല. ശരീരത്തിന്നു ഒരു കുഴച്ചല്‍ അനുഭവപെടുന്നുണ്ടോ എന്നാ ഒരു സംശയം. എന്തായാലും ദൈര്യം കൈവടിയരുത് എന്ന് മനസ്സിനോട് പറഞ്ഞു. ക്ലിനികിലെക്കുള്ള വഴിയില്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന ഹംസക്ക സംസാരം തുടര്‍ന്ന്. അളിയാ ഇനി ഡോക്ടര്‍നെ കാണുന്നത് വരെ സംസാരം അല്പം കുറക്കണം എന്ന് ഞാന്‍ അവശ്യപെട്ടു. എനിക്കെന്താ ഹാര്‍ട്ട് അറ്റാക്ക് ആണോ സക്കീര്‍? ഈ ചോദ്യത്തിന്നു മുന്‍പില്‍ ഞാന്‍ വിയര്‍ത്തു. അളിയനെന്താ ഭ്രാന്ത് ഗ്യാസ് ട്രബ്ലും നെഞ്ച് വേദന വരുത്തും എന്ന് സലാം പറഞ്ഞു അളിയനെ സമാധാനിപ്പിച്ചു.
പട പേടിച്ചു പന്തളത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ICU വില്‍ കയറ്റാന്‍ സ്ഥലമില്ലാതെ നാലു ഹാര്‍ട്ട് അറ്റാക്ക് രോകികള്‍ പുറത്തു സ്ട്രെച്ചറില്‍ കിടപ്പ്. പ്രിന്‍സ്ന്‍റെ വീട്ടില്‍ നിന്നാണെന്നും പ്രിന്സെസിനെകൊണ്ട് ഡോക്ടറെ മൊബൈലില്‍ വിളിപ്പിച്ചും ഒരുവിധം അഡ്മിഷന്‍ തരപെടുത്തി.
രാത്രി 12 മണിക്ക് മറ്റുള്ളവര്‍ എല്ലാം എന്നെ റൂമിലേക്ക് പറഞ്ഞു വിട്ടു. രാവിലെ 10 മണിക്ക് മുന്‍പ് പല തവണ മറ്റുള്ളവരുമായി ഫോണില്‍
സംസാരിച്ചു കാര്യങ്ങള്‍ തിരക്കി. 10 :30 നു മരണ വാര്‍ത്തയുമായി ഇടറിയ സബ്ദത്താല്‍ സലാം വിളിച്ചു. കൂടുതല്‍ പറയുവാന്‍ സലാമിനും മറ്റൊന്നും കേള്‍ക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഓഫീസില്‍ പറഞ്ഞു നേരെ ആശുപത്രിയിലേക്ക്, മോര്ച്ചരിക്കു മുന്നില്‍ ജേഷ്ടന്‍ കുഞ്ഞു മണിക്ക ഉള്‍പടെ കുറെ പേര്‍. അല്പം കഴിഞ്ഞപ്പോള്‍ ബോഡി മോര്ച്ചരിയിലേക്ക് കൊണ്ടുവന്നു. മണിക്കുരുകള്‍ക്ക് മുന്‍പ് വാ തോരാതെ സംസാരിച്ചിരുന്ന അളിയന്‍ ഓര്‍മ്മയായിരികുന്നു എന്ന് വിശ്യസിക്കാനാവുന്നില്ല, പക്ഷെ സത്യം അതാണല്ലോ.
ലോകത്ത് എവിടെയുമില്ലാത്ത നിയമ കുറുക്കു ഉണ്ടാക്കി വെച്ചിരിക്കുന്ന സൗദി യില്‍ നിന്ന് ബോഡി നാട്ടിലെത്തിക്കാന്‍ നന്നേ പാടുപെട്ടു. പല പല ഓഫീസില്‍ നിന്ന് രേഖകള്‍ ശരിയാക്കി ചെന്നപ്പോള്‍ മജിസ്ട്രേറ്റിന്റെ ഒരു രേഖ കൂടെ വേണമെന്നായി, അടുത്ത ബന്ധു ചെന്ന് വാക്കാല്‍ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കണം. കുഞ്ഞു മണിക്ക തന്നെ കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങളില്‍ നിന്ന് കിട്ടിയ അറിവ് ജട്ജിയുമായി പങ്കു വെച്ച് എന്ന് പറയുന്നതാണല്ലോ ശരി, കാരണം കക്ഷി ഹംസക്കയെ അഡ്മിറ്റ് ചെയ്തതിനു ശേഷമാണല്ലോ അവിടെ എത്തിയത്. ഇപ്പോഴും ബാക്കി നില്‍ക്കുന്ന ഒരു സംശയം "രാത്രി അഡ്മിറ്റ് ചെയ്ത ഒരാള്‍ അടുത്ത ദിവസം അതെ ആശുപത്രിയില്‍ വെച്ച് അറ്റാക്ക് മൂലം മരിക്കുന്നു. സര്‍ക്കാര്‍ നിയന്ദ്രനതിലുള്ള ആശുപത്രി മരണ സര്ടിഫികറ്റ് കൊടുത്തിരിക്കുന്നു. ഇതിനെക്കാള്‍ വലുതാണോ ഞങ്ങളില്‍ ഒരാളുടെ മൊഴി?" ഇങ്ങിനെ ഒരു നിയമകുരുക്ക് ഒരിടത്തും ഉണ്ടാവില്ല.
ബോഡി നാട്ടിലേക്കു അയക്കാന്‍ തീരുമാനിച്ച ദിവസം മുംബൈയില്‍ മഴ മൂലം അവസാന നിമിഷം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് എയര്‍ ഇന്ത്യ വില്ലനായി. കുളിപ്പിച്ച് കഫം ചെയ്ത ബോഡി വീണ്ടും ഫ്രീസരിനകതെക്ക്. ദൈവത്തിന്‍റെ പരീക്ഷണം ഞങ്ങളോടൊ അതോ മരണ പെട്ട വെക്തിക്കുള്ള ശിക്ഷയോ, ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല, പരസ്പരം കാണാതെ വേതന കടിച്ചമര്‍ത്തി, കഴിയാത്തവര്‍ വിതുമ്പി.
അടുത്ത ആഴ്ച എയര്‍ ലങ്കയില്‍ കൊളംബോ വഴി കൊച്ചിയിലേക്ക്. ദുരിദം അവിടെയും തീര്‍നില്ല. കൊച്ചിയിലെത്തിയ വിമാനത്തില്‍ ബോഡി ഇല്ല. കൂടെ പോയ ബന്ദുവിനു വിവരം ഒന്നും ഇല്ല. വീട്ടില്‍ ഉറ്റവരും നാട്ടുകാരും, കൊച്ചിയിലെത്തിയ ബന്ധുക്കളും റിയാദില്‍ ഞങ്ങളും നിസബ്ധരായി. ഇനി എവിടെ പോവാന്‍ ആരോട് ചോദിക്കാന്‍.
എയര്‍ ലങ്ക ഓഫീസിലേക്ക് വിളിച്ചു കാര്യമെല്ലാം പറഞ്ഞു 15 മിനിട്ടിനുള്ളില്‍ ബോഡി എവിടെ എന്ന വിവരം എനിക്ക് തരണം എന്ന് ഞാന്‍ അല്പം ആധികാരികമായി തന്നെ പറഞ്ഞു. നല്ല വനായ ജീവനക്കാരന്‍ പറഞ്ഞ സമതിനു മുന്‍പ് തന്നെ വിളിച്ചു ബോഡി കൊലോമ്പോയില്‍ ഉണ്ടെന്നും 5pm നു കൊച്ചിയില്‍ ഇതും എന്നും അറിയിച്ചു.
ഒരുവര്‍ഷം മുന്‍പ് പാല് കാച്ചാലും കഴിഞ്ഞു മൂന്നു ദിവസത്തെ താമസതിന്നു ശേഷം പടിയിറങ്ങിയ ഹംസക്കയുടെ ചേതനയറ്റ ശരീരം
രാത്രി 8 മണിക്ക് അതെ വീട്ടില്‍ കൊണ്ടുവന്നു. അരമണിക്കൂര്‍ പൊതു ദാര്സനതിന്നു ശേഷം പള്ളിയിലേക്ക്.... ദൈവം അളിയന് പോരുത്തുനല്കുകയും നാളെ സ്വര്‍കം നല്‍കുകയും ചെയ്യട്ടെ (ആമീന്‍),
എന്നാണെങ്കിലും നിന്‍റെ വിളിക്ക് ഉത്തരം നല്‍കേണ്ട ഞങ്ങളെ ജന്മ നാട്ടില്‍ വെച്ച് മരിപ്പികേണമേ നാഥാ (ആമീന്‍).
NB: ബക്കര്‍ m മല എഴുതിയ ഒരു ലേഖനത്തിനു (20 /2 ) കമന്റ്റ് എഴുതിയതാ പക്ഷെ അല്പം ധൈര്ക്യം വന്നു കമന്റ്റ് കോളം ഉള്കൊല്ലുന്നില്ല. അതുകൊണ്ട് ബ്ലോഗില്‍ ഇടാന്‍ തീരുമാനിച്ചു.

വി എസ് ന്‍റെ സ്ഥാനാര്‍ഥിത്വം
2006 ലെ അസംബ്ലി തിരെഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വി എസ് പോളിറ്റ് ബുറോയില്‍ അംഗം ആയിരുന്നു. അന്നും വി എസ് ന്‍റെ സ്ഥാനാര്‍ഥിത്വം വലിയ കോളിളക്കം സൃഷ്ട്ടിച്ച ഒരു സംഭവ മായിരുന്നു. ഒരു തവണ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരികെണ്ടാതില്ല എന്ന തീരുമാനം എടുത്ത് മത്സരരന്ഗത്ത് നിന്ന് ഒഴിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രകടനങ്ങളും പ്രക്ഷോപനങ്ങളും നടത്തി വിജയം കൈ വരിച്ചവര്‍ അതെ വികരതിനടിമാപെട്ടു വി എസ് നെ മത്സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചവര്‍ തിരുത്തി തീരുമാനികേണ്ട ഒരു അവസ്ഥയില്‍ എത്തി ചേര്‍ന്നു.
2011 അയപോഴേക്കും അന്ന് കരുക്കള്‍ നീക്കിയിരുന്നവര്‍ക്ക് കാര്യങ്ങള്‍ കുറെ കൂടെ എളുപ്പമാവത്തക്ക വിതം വി എസ് പോളിറ്റ് ബ്യൂറോ യില്‍നിന്നു കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്തപെട്ടിരിക്കുക യാണല്ലോ. എന്നാലും കരുക്കള്‍ നീക്കുന്നവര്‍ കുറെ കൂടി മുന്‍കരുതലോടെ ചാണക്യ സൂത്രം പ്രയോഗിക്കുനെന്നു തന്നെ വേണം വാര്‍ത്തകളിലൂടെ മനസ്സിലാകേണ്ടത്. മേല്‍ കമ്മറ്റിയില്‍ വെച്ച് വി എസ്സ്നു എതിരായ ഒരു തീരുമാനം കൈ കൊണ്ടാല്‍ അത് പാടെ ഉള്‍കൊള്ളാന്‍ ഒരു വിഭാഗം അന്നിഗളെ കിട്ടിലെന്നു അനുഭവ പാഠം പടിപ്പിചിട്ടുണ്ടല്ലോ.
അതുകൊണ്ട് തന്നെ കേന്ദ്ര കമ്മിറ്റി മെമ്പര്‍ അച്യുതാനന്ദനെ മത്സരിക്കണമോ വേണ്ടയോ എന്ന് ത്രീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് വിടുകയും മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരകഥ പോലെ സംസ്ഥാന കമ്മറ്റി വിഷയം ജില്ലാ കമ്മറ്റികള്‍ക്ക് വിട്ടിരിക്കുന്നു. നാളിതുവരെ കേന്ദ്ര കമ്മിറ്റി മെംബേര്‍സ് മത്സരിക്കുന്ന കാര്യം ജില്ല കമ്മറ്റി അഭിപ്രായം പറഞ്ഞ ചരിത്ര മില്ല എന്നത് വസ്തുത.
എന്തിനു ഇതുപോലൊരു കീഴ്വഴക്കം സിപിഎം സൃഷ്ട്ടികുന്നു? പത്തനംതിട്ട പോലെ ചുരുക്കം ചില ജില്ലകള്‍ വി എസ്ന്‍റെ കൂടെ നില്‍ക്കുമെങ്കിലും ഭൂരിപക്ഷം ജില്ല കമ്മറ്റികളും മറു വശതാനെന്നത് പകല്‍ പോലെ സത്യം. അന്തിമ തീരുമാനം വി എസ്സ്നു പ്രതികൂലമായ് വന്നാല്‍ ആര്‍ക്കും സബ്ധിക്കാന്‍ കഴിയാത്ത വിതം തീരുമാനം പര്ട്ടിയുടെതെന്നു വരുത്തി തീര്‍ക്കാന്‍ എതിര്‍ ചെരിയിലുള്ളവര്‍ക്ക് നിഷ്പ്രയാസം കഴിയുമെന്ന് കണക്കു കൂട്ടുന്നു. മറിച്ച് ഒരു തീരുമാനം വരാനുള്ള സാധ്യത വളരെ വിരളം. മാത്രമല്ല ഒരു മുഴം മുന്‍പേ എറിഞ്ഞു വി എസ്സ്നു അനുകൂല മയോ പ്രതികൂല മയോ പ്രകടനങ്ങള്‍ നടത്താന്‍ അനുവതികരുതെന്നു കീഴ് ഖടകങ്ങള്‍ക്ക് സക്തമായ തകീത് പാര്‍ട്ടി ഇതിനകം കൊടുത്തു കഴിഞ്ഞു.
എലി എത്ര കരഞ്ഞാലും പൂച്ചയുണ്ടോ പിടിവിടുന്നു എന്ന് പറഞ്ഞ പോലെ വി എസ് ആഗ്രഹിച്ചാലും ആഗ്രഹം പത്രകാരെയും പാര്‍ട്ടിയെയും അറിയിച്ചാലും കണ്ണൂര്‍ ലോബി പിടിവിടും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. 2006 -ല്‍ മൌന മായിരുന്നു വി എസ് ന്‍റെ ആയുധമെങ്കില്‍ 2011 -ല്‍ നേരത്തെ മൌനം വെടിഞ്ഞ വി എസ് ന്‍റെ ആയുധം എന്തെന്ന് കാത്തിരുന്ന് കാണാം.

Abonnieren
Posts (Atom)