എഫ് ഐ ആര്‍, കുറ്റപത്രം തുടങ്ങിയ ടി വി പ്രോഗ്രാം മനപ്പുര്‍വ്വം ഒഴിവാക്കുകയാണ് പതിവ്. മദ്യത്തിണോ മയക്കുമരുന്നിനോ അടിമപെട്ട ചിലര്‍ അല്ലെങ്കില്‍ സ്വാര്‍ത്ഥ തല്‍പരരായ ചിലരുടെ ക്രെമിനല്‍ സ്വഭാവത്തിന്‍റെ ക്രൂര പ്രവര്‍ത്തനത്തിന്‍റെ പരിണിത ഭലം. കണ്ടിരിക്കാന്‍ വിജ്ഞാന പ്രതമല്ല, തമാശ എന്ന് പറയുന്നതേ കഠിന മാവും, ഒരു വിനോദത്തിനു പോലും കാണാന്‍ കഴിയാത്ത പ്രോഗ്രാമുകള്‍ ആണെന്നതിലുപരി ക്രൂര കൃത്യങ്ങള്‍ കാണാന്‍ കഴിയാത്ത ഒരു മനസായതുകൊണ്ട് വേണ്ടെന്നു വെച്ചു. റിമോട്ട് കൈയില്‍ ഇരിക്കുന്നത്കൊണ്ട് തള്ളികളയുന്ന പ്രോഗ്രാമിനെ കുറിച്ച് വ്യാകുലപെടാറില്ല എന്നത് സത്യം.
വാര്‍ത്തയും വാര്‍താതിഷ്ട്ടിത പരിപാടികളും എല്ലാവരെ പോലെയും ഞാനും ഇഷ്ട്ടപെടുന്നു, കാണാറുണ്ട്. അന്യേഷനത്മക വാര്‍ത്തകള്‍ പലപ്പോഴും മേല്‍ വിവരിച്ച പ്രോഗ്രാമിനേക്കാള്‍ നക്നമായ ക്രൂരകൃത്യങ്ങള്‍ വെളിച്ചം കാണിക്കുന്നു. പണം എല്ലാറ്റിലും വില്ലനായ് വരുന്നു. പണ്ടേ പറഞ്ഞു കേട്ടപോലെ ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. അശ്രാന്ത പരിശ്രമം കഠിന അദ്ധ്വാനം തുടങ്ങിയ പലഖടഗങ്ങളും വെക്തി വിജയത്തിന്‍റെ ഖടഗങ്ങളയിരുന്നെങ്കില്‍ എന്ന് അവയെല്ലാം കാറ്റില്‍ പരത്തി കുതന്ദ്രങ്ങളും പാരവെപ്പും മുഖ്യ വിഷയങ്ങളായി സ്വീകരിക്കുന്നു. തത്വവും ആദര്‍ശവും കടലാസ്സിലാക്കി ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന അര്‍ത്ഥവാക്യം പ്രാവര്‍ത്തികമാക്കി എന്ന് തോന്നുന്നു. ഇതെല്ലം (തത്വവും ആദര്‍ശവും ) സുരേഷ് ഗോപി ചിത്രത്തില്‍ മാത്രമല്ലെ കാണാറുള്ളു.
മേഖല ഏതെന്നോ സാഹചര്യം എന്തെന്ന്നോ വിഷയമല്ല. പണത്തിനായുള്ള കുറുക്കു വഴികള്‍ തേടുന്ന സമൂഹം.
ഏഷ്യാനെറ്റ്‌ലെ ഷാജഹാന്‍ കൊണ്ട് വന്ന ഒരു റിപ്പോര്‍ട്ട് ആണ് ഈ കുറിപ്പിനാധാരം. പഠിക്കാനുള്ള ചിലവിനായു പണം കണ്ടെത്താന്‍ അധ്യായന സമയത്തിന് ശേഷം ചെറു ജോലി ചെയ്തു പണം സംബാതിക്കുന്നതും, വഴി വിളക്കിനു താഴെ ഇരുന്നു പഠിച്ച ബാലന്‍ പില്‍കാലത്ത് ഇന്ത്യന്‍ പ്രഥമ പൌരനായതും നാം കേട്ടിടുണ്ട്. എന്നാല്‍ ഇങ്ങിനെയും പഠന ചെലവ് കണ്ടെത്താനാവുമോ? ഇതിനു ക്രൂരത എന്നല്ലെങ്കില്‍ പിന്നെ എന്ത് പറയാന്‍? മനുഷ്യ ജീവന്‍ വെച്ചാണല്ലോ കളി. സ്വകാര്യ ആശുപത്രികളില്‍ രാത്രി സമയം ഡ്യൂട്ടി ഡോക്ടര്‍ വരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍. +2 കാരന്‍ പത്താം തരക്കാരന് ട്യൂഷന്‍ എടുക്കുന്നത് കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. ഇതേ ലാഖവത്തോടെ സമൂഹത്തിനു കാണാന്‍ കഴിയുന്ന ഒന്നാണോ കുട്ടി ഡോക്ടറെ അങ്ങേയുടെ പ്രവര്‍ത്തി?
“ആനയെ മെരുക്കാന്‍ ആള്‍ക്കാവും ആളെ മെരുക്കാന്‍ ആര്‍ക്കാവും.”
Freitag, 3. Dezember 2010
Abonnieren
Posts (Atom)